കട്ടപ്പന : ഈ വർഷത്തെ ജില്ലാ തല സ്കൂൾ പ്രവേശനോത്സവം മുരിക്കാട്ടുകുടി, ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022 ജൂൺ ഒന്നിന് നടക്കും. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാക്ഷണം നടത്തും.
എം എൽ എ മാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, എ രാജാ എന്നിവർ പ്രസംഗിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ് പ്രവേശനോത്സവ സന്ദേശം നൽകും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ അദ്ധ്യാപകരെ ആദരിക്കും. ത്രിതല പഞ്ചായത്ത് -മുൻസിപ്പാലിറ്റി പ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുക്കും പരിസ്ഥിതി സൗഹാർദ്ദ അലങ്കാരങ്ങളും വാദ്യമേളങ്ങളുടെ
അകമ്പടിയോടെ കുട്ടികളെയും, പൂർവ്വ അദ്ധ്യാപകരെയും, ജനപ്രതിനിധികളെയും രക്ഷകർത്താക്കളെയും, സാമൂഹിക സാംസ്കാരിക നേതാക്കളേയും സ്കൂളിലേയ്ക്ക് ആനയിക്കും. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകും.
1995-96 വർഷത്തിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠനം നടത്തിയ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ‘ സ്നേഹ വലയത്തിന്റെ’ നേതൃത്വത്തിൽ നടത്തുന്ന പഠനസഹായ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പരിപാടികൾക്ക് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വൈസ് പ്രസിഡന്റ് സാലി ജോളി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ, ഹെഡ്മാസ്റ്റർ വി ശിവകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു വർഗീസ്, വർക്ക് എക്സ്സ്‌പീരിയൻസ് ജില്ലാ സെക്രട്ടറി സി ആനന്ദ്, ലിൻസി ജോർജ്, സബിതാ ലക്ഷ്മണൻ പി ടി എ പ്രസിഡന്റ് ആർ ബാലകൃഷ്ണൻ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകും.

