വിദ്യാര്‍ത്ഥികള്‍ക്ക് പാദരക്ഷകള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന 355 വിദ്യാര്‍ത്ഥിനികള്‍ക്ക് പാദരക്ഷകള്‍ വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പുറത്തും അകത്തും ഇടുന്നതിന് ഗുണനിലവാരമുള്ള ഒരു ജോഡി വീതം പാദരക്ഷകളാണ് ആവശ്യം.  മുദ്രവച്ച കവറില്‍ വേണം ക്വട്ടേഷന്‍ അയക്കാന്‍. ചപ്പല്‍ അളവ്, കമ്പനി, വില എന്നിവ കാണിച്ചിരിക്കണം.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം മൂന്ന് മണി. അന്ന് നാല് മണിക്ക് ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷണര്‍ സ്ഥാപനത്തില്‍ എത്തി കുട്ടികളുടെ പാദരക്ഷയുടെ അളവുകള്‍ എടുത്ത് യഥാസമയം വിതരണം ചെയ്യേണ്ടതാണെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. വിലാസം: സീനിയര്‍ സൂപ്രണ്ട്, ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-17. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2597900.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →