ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അന്യത്ര സേവനം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കൊല്ലം, എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസുകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. ഇതര സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 43,400 – 91,200. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്. ആർ പാർട്ട് – II റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 30 നു മുൻപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിങ്, റ്റി.സി നമ്പർ. 28/2857 (1), കുന്നുംപുറം റോഡ്, വഞ്ചിയൂർ. പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2464240.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →