കൊട്ടാരക്കര : കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഹോമിയോ ഡോക്ടറെയും സുഹൃത്തിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണൂര്‍ ശ്രീശാസ്‌ത അത്തിയടം കാര്‍ത്തിക ഹൗസില്‍ ഡോ. സുഭാശിഷ് ദാമോദരന്‍(30) ,സുഹൃത്ത് തിരുവനന്തപുരം സ്വദേശി മിഥുന്‍(30) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ വാഹന പരിശോധനക്കിടെ 110 ഗ്രാം കാഞ്ചാവുമായി പിടിയിലായത്.
സ്വന്തം ആവശ്യത്തിനാണ് കഞ്ചാവ് കരുതിയിരുന്നത്. കൊല്ലത്തുപോയശേഷം തിരികെ കൊട്ടാരക്കരയിലെത്തിയപ്പഴാണ് വാഹനം പോലീസ് പരിശോധിച്ചത്. സുഭാശിഷ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പോലീസിനോട് വ്യക്തമാക്കി. . ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് കേസ് രജിസ്‌റ്രര്‍ ചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടു.

