ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ടിന്റെ ട്രെയ്ലര് പുറത്ത്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
അര്ജുന് ലാല്‍, ബേസില്‍ ജോസഫ്, അര്ജുന് രാധാകൃഷ്ണന് എന്നിങ്ങനെ വലിയ താരനിര എത്തിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് ബാഗ്ലൂര് പശ്ചാത്തലത്തില്‍ യുവാക്കളുടെ രസകരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതിനിടയിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളും കാണിച്ച് നിഗൂഢമായാണ് ട്രെയ്ലര് അവസാനിപ്പിക്കുന്നത്.
ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ നിര്‍മ്മിച്ചിരിക്കുന്നത്.ജസ്റ്റിന് വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന വാശി, ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തല്ലുമാല എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോയുടെ ചിത്രങ്ങള്‍. വാശിയില്‍ കീര്‍ത്തി സുരേഷും തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍.

