വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ്‌ അറസ്റ്റ് ചെയ്തു. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛൻ അഷ്കറിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പോലീസാണ് അഷ്‌കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയും അറസ്റ്റ് ചെയ്തു.

വിദ്വേഷ മുദ്രാക്യം വിളിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും 2022 മെയ് 28 ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും. മുദ്രാവാക്യം വിളിയിൽ സംഘാടകർക്കെതിരെ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എൻ.ആർ.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം കുട്ടി വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →