കരിഞ്ചന്ത പൂഴ്ത്തിവെപ്പ്; ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി

കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പത്തോളം മൊത്തവ്യാപര കടകള്‍ പരിശോധിച്ചു. കരിഞ്ചന്ത പൂഴ്ത്തിവെപ്പ് എവിടെയും ഉണ്ടായിരുന്നില്ലെന്നും വിലയിലും വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മിക്ക ഹോള്‍സെയില്‍ കടകളിലും വളരെ തുച്ഛമായ സ്റ്റോക്കുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു അറിയിച്ചു. ജയ അരിക്ക് ചിലവ് വളരെ കുറവാണെന്നും മട്ട, കുറുവ തുടങ്ങിയവയാണ് കൂടുതല്‍ ചിലവാകുന്നതെന്നുമാണ് കടയുടമകള്‍ പറയുന്നത്. മൊത്തവ്യാപാരികള്‍ ജയ അരി പൂഴ്ത്തി വെക്കുന്നതായുള്ള സംസ്ഥാന തലത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നത്. കാസര്‍കോട് ഭാഗങ്ങളില്‍ നാളെ പരിശോധന നടത്തും. സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →