ഇലക്ട്രീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള

സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ പരിശീലനം നേടിയ ഇലക്ട്രിഷ്യന്‍മാര്‍ക്കായി അനര്‍ട്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേള മെയ് 29ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവ. പോളി ടെക്നിക് കോളജില്‍ നടക്കും.  തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മേഖലയിലുള്ളവര്‍ക്കായാമ് തൊഴില്‍മേള. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ഇലക്ട്രിഷന്‍മാര്‍ക്കുള്ള തൊഴില്‍ മേള തിരുവനന്തപുരത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതില്‍ അവസരമൊരുക്കി കോഴിക്കോട് മെയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മേള നടത്തുന്നത്. സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →