മൂന്ന് പാക് ഭീകരരെ വധിച്ചു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

ക്രീരി മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആദ്യം ഭീകരര്‍ സേനയ്ക്കുനേരേ വെടിയുതിര്‍ത്തു. പ്രത്യാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 75 ഭീകരരെയാണ് ജമ്മു കശ്മീര്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതില്‍ 22 പേരും പാകിസ്താന്‍ സ്വദേശികളാണ്. കൊടുംഭീകരരായ 43 ഭീകരരെ അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയ്ക്കായി. ഈ വര്‍ഷം നടന്ന 49-ാമത്തെ ഏറ്റുമുട്ടലായിരുന്നു ഇന്നലത്തേത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →