ജാതി സെന്‍സസ്: വ്യക്തമായ ഉത്തരം നല്‍കാതെ ഉപമുഖ്യമന്ത്രി

പട്ന: ബിഹാറില്‍ ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം ബി.ജെ.പിയുടെ അംഗീകാരത്തോടെയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് വ്യക്തമായ ഉത്തരം നല്‍കിയില്ല. വിഷയം ചര്‍ച്ച ചെയ്ത് എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വന്തം സംസ്ഥാനഘടകമുള്‍പ്പെടെ ബിഹാറിലെ എല്ലാ രാഷ്ട്രീയകക്ഷികളും ജാതി സെന്‍സസിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ കരുതലോടെയാണ് ബി.ജെ.പി. നേതൃത്വത്തിന്റെ നീക്കം.

ഒടുവില്‍ നടന്നത് 1931-ല്‍ ജാതി സെന്‍സസ് നടത്തുന്നത് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍, അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കാന്‍ ജാതി സെന്‍സസ് സഹായകമാകുമെന്നു ബിഹാറിലെ രാഷ്ട്രീയകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷനേതാവ് തേജസ്വി യാദവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു.ബ്രിട്ടീഷ് ഭരണകാലത്ത്, 1931-ലാണ് ഏറ്റവുമൊടുവില്‍ ജാതി സെന്‍സസ് നടന്നത്. അന്ന് ബിഹാറും ഝാര്‍ഖണ്ഡും ഒഡീഷയും അവിഭക്ത പ്രദേശമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →