കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . 2022 മെയ് 22ന് രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത് . മകൻ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സൂപ്പിയുടെ ഭാര്യ നഫീസ , മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട് . മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിൽ ആണെന്ന് നാദാപുരം പോലീസ് പറയുന്നു

