പാലക്കാട് : നെല്ലിയാമ്പതി ലില്ലിഎസ്റ്റേറ്റിന് സമീപം റോഡിലിറങ്ങിയ കാട്ടാന വഴിമുടക്കി. റോഡിലൂടെ ഇറങ്ങി നടന്ന ആന ഏറെ നേരം പ്രദേശത്ത് ഭീതി പരത്തി. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് അല്പസമയം ഗതാഗതം തടസപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തി. ദിവസങ്ങൾക്കുമുമ്പ് നൂറടി, പാടഗിരി, മേഖകളിലും കാട്ടാന ഇറങ്ങിയിരുന്നു.
നെല്ലിയാമ്പതിയിൽ കാട്ടാന വഴിമുടക്കി
