യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) ന്റെ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ച ദൃശ്യമാധ്യമ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശിൽപ്പശാലയും മെയ് 20, 21 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സി-ഡിറ്റിന്റെ സഹകരണത്തോടെയാണ് 6 മാസം ദൈർഘ്യമുള്ള പരിശീലന കോഴ്സ് സംഘടിപ്പിച്ചത്.
ജൈവവൈവിധ്യവും അനുബന്ധ ഘടകങ്ങളും കേന്ദ്ര വിഷയമാക്കിയായിരുന്നു പരിശീലന പരിപാടി. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള വൈ.എം.സി.എ. ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. മെയ് 20 ന് രാവിലെ 10.30 ന് സംവിധായകൻ ഡോ. ബിജു ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. മെയ് 21 ന് വൈകിട്ട് മൂന്നിനു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും.
സർട്ടിഫിക്കറ്റ് വിതരണം മെയ് 21 ന്
