ജില്ലയില്‍ നാല് താലൂക്കുകളിലായി സ്ഥിരമായി റദ്ദ് ചെയ്ത 23 റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു. വെളളരിക്കുണ്ട് താലൂക്കില്‍ 7 റേഷന്‍കടകളിലും (അടോട്ടുകയ – വനിതകള്‍, ചായ്യോത്ത് – പട്ടികജാതി, കാലിക്കടവ് – വനിതകള്‍, പരപ്പച്ചാല്‍ – വനിതകള്‍, ചിറ്റാരിക്കാല്‍ – ഭിന്നശേഷിക്കാര്‍, നര്‍ക്കിലക്കാട് – വനിതകള്‍, ഒടയംചാല്‍ – വനിതകള്‍), കാസര്‍കോട് താലൂക്കില്‍ 7 റേഷന്‍കടകളിലും (നാട്ടക്കല്‍ – വനിതകള്‍, ബദിയഡുക്ക – വനിതകള്‍, മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപം – ഭിന്നശേഷിക്കാര്‍, നെല്ലിക്കുന്ന് – വനിതകള്‍, തായലങ്ങാടി – പട്ടികജാതി, ബദിയഡുക്ക – പട്ടികജാതി, മാര്‍ക്കറ്റ് റോഡ് – വനിതകള്‍), ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ 6 റേഷന്‍കടകളിലും (നീലേശ്വരം – വനിതകള്‍, നീലേശ്വരം ബസാര്‍ – പട്ടികജാതി, കന്നിക്കുളങ്ങര – വനിതകള്‍, മുല്ലച്ചേരി – വനിതകള്‍, മലാംകുന്ന് – പട്ടികജാതി, തൈക്കടപ്പുറം – വനിതകള്‍), മഞ്ചേശ്വരം താലൂക്കില്‍ 3 റേഷന്‍കടകളിലും (മഞ്ചേശ്വരം – ഭിന്നശേഷിക്കാര്‍, സുംഗകട്ടെ – പട്ടികവര്‍ഗ്ഗം, കുമ്പോള്‍ – വനിതകള്‍) ആണ് ഒഴിവുകള്‍. അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ജൂണ്‍ മാസം 15ന് വൈകിട്ട് 3നകം നേരിട്ടോ തപാല്‍ മുഖേനയോ കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം.