കാസർകോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്. കാസർകോഡ് ചെർക്കപ്പാറയിൽ വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ.
ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു.നാട്ടുകാർ എത്തിയാണ് തിരച്ചിൽ നടത്തിയത്. ദിൽജിത്തിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ചെളിയിൽ പൂണ്ടനിലയിലായിരുന്ന നന്ദഗോപന്റെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാഞ്ഞതിനെ തുടർന്ന് കാസർകോഡ് നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്..
കാസർകോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. നേരത്തെ കാക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങി മരിച്ചിരുന്നു.

