പുറമേരിയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. വിജയൻ മാസ്റ്റർ നിർവഹിച്ചു.
അരൂർ രാമതു വയൽ ഫാർമേഴ്സ് ക്ലബ് അംഗങ്ങൾക്ക് പച്ചക്കറി തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്തു. പപ്പായ, കറിവേപ്പില തൈകളുടെ നടീൽ കർമ്മം ക്ലബ്ബിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് അംഗങ്ങളായ വിജയൻ, ഗീത, ഗംഗാധരൻ എന്നിവർ ചേർന്ന് നിർവഹിച്ചു.