ബേപ്പൂര്‍ ഫിഷറീസ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ മെയ് 18 മുതല്‍ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കും. വാര്‍ഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ ഫിഷറീസ് ഓഫീസര്‍ മത്സ്യഗ്രാമങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതാണെന്ന് മേഖലാ എക്സീക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.