തിരുവനന്തപുരം : വെളളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ കെ.എസ്‌ആര്‍ടിസി ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു. കെ.എസ്‌ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ എസ് ജയദീപിനെയാണ് എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തത്. അച്ചടക്ക നടപടി നിലനിര്‍ത്തി ഗുരുവായൂരിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്.
2021 ഒക്ടോബറില്‍ പാലായിലായിരുന്നു സംഭവം. `ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ്‌മേരീസ് പളളിക്കുമുന്നില്‍ രൂപപ്പെട്ട വെളളക്കെട്ടിലൂടെയായിരുന്നു ജയദീപ് ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയാവുകയും ബസിന് നാശനഷ്ടം ഉണ്ടാവുകയും ചെയ്യുന്ന തരത്തില്‍ വാഹനം കൈകാര്യം ചെയ്‌തത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം ഒകിടോബര്‍ 16നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തത്.
വെളളക്കെട്ടില്‍ മുക്കാല്‍ഭാഗവും മുങ്ങിയ ബസില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റി. സ്സപെന്‍ഷനിലായശേഷം ഇയാള്‍ കെ.എസ്.ആര്‍.ടിസിക്കെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിവമര്‍ശനം നടത്തിയിരുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തന്റെ സ്വന്ത ഇഷ്ടപ്രകാരം ചെയ്‌തതല്ലെന്നും ജയദീപ് വിശദീകരിച്ചിരുന്നു.

