പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സുമാരെ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണം

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ നിലവിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി നഴ്സുമാരെ കരാറടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. ബി സി സി പി എൻ, ബി സി സി പി എ എൻ, സി സി സി പി എൻ, എന്നിവയിൽ ഏതെങ്കിലും യോഗ്യതയോട് കൂടി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ച് നിരവധി വർഷങ്ങളായി സേവനം ചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്കാണ് അനുവാദം നൽകേണ്ടത്. ചില തദ്ദേശ ഭരണ സ്ഥാപനങ്ങൾ നഴ്‌സുമാരെ പിരിച്ചു വിടുന്നതിനെതിരെ കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷൻ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →