എസ്.സി, എസ്.ടി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു

മഞ്ചേശ്വരം ബ്ലാക്ക് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി, എസ്.ടി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത പട്ടികവിഭാഗങ്ങളിലെ ആറ് ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അധ്യക്ഷനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് 5,78,000 രൂപ ചിലവിട്ടു നടപ്പിലാക്കിയ ഈ പദ്ധതി നിര്‍വഹണം നടത്തിയത് ശിശുവികസന പദ്ധതി  ഓഫീസറാണ്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സീമ കൂഞ്ചാല്‍, ശിശുവികസന പദ്ധതി ഓഫീസര്‍ പി ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ഷംസീന, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരോജ ബല്ലാല്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി, മറ്റു ഭരണ സമിതി അംഗങ്ങളായ കെ അശോക, ഷഫാ ഫാറൂഖ്, മൊയ്തീന്‍ കുഞ്ഞി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →