പാകിസ്താനില്‍ 2 സിഖുകാര്‍ വെടിയേറ്റു മരിച്ചു

ലുധിയാന: പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലുള്ള പെഷാവറില്‍ രണ്ടു സിഖുകാര്‍ വെടിയേറ്റു മരിച്ചു. കട നടത്തിവന്ന രഞ്ജിത് സിങ് (42), കുല്‍ജീത് സിങ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്.സര്‍ബന്ദിലെ ബട്ടാ താല്‍ ചൗക്കിലുള്ള കടയില്‍ ഇരിക്കുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കില്‍ എത്തി നിറയൊഴിക്കുകയായിരുന്നു. നടന്നത് ആസൂത്രിക കൊലപാതകമാണെന്ന് പാകിസ്താന്‍ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗം സാത്വന്ത് സിങ് ആരോപിച്ചു.എട്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെഷാവറില്‍ സിഖുകാരെ വധിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പാരമ്പര്യ വൈദ്യശാലയില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു.ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാന്‍ പതിപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ ഈ കൊലപാകതത്തിന്റെ ഉത്തരവാദിതത്വം ഏറ്റെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →