ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ മാസം 21 നാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷ ഇപ്പോള്‍ തന്നെ നാലു മാസം വൈകിയതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഹര്‍ജി നല്‍കിയത്. ഐ.എം.എയും സമാന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.