ചരക്കു സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം മേയ് 16

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കുന്നു. മേയ് 16ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടക്കുന്ന ചടങ്ങിൽ  ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ് ലൈനിന്റെയും പ്രകാശനം നിർവഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ.രത്തൻ കേൽക്കർ, സ്‌പെഷ്യൽ  കമ്മീഷണർ ഡോ.വീണ എൻ. മാധവൻ, അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ എസ്. എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →