ദേശീയ/അന്തർദേശീയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം 15ന്

കോട്ടയം: ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ 2017-18 , 2018-19 വർഷങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയവരും കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കിവരുമായ ജില്ലയിലെ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ക്യാഷ് അവാർഡിന്റെ വിതരണം മേയ് 15 ന് നടക്കും. രാവിലെ 9.30ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം നിർവഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563825.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →