‘ഞങ്ങളും കൃഷിയിലേക്ക്’ സെക്രട്ടേറിയറ്റിൽ

 സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറിതൈകൾ നട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഉദ്യമങ്ങൾ പ്രതീക്ഷയേകുന്നതാണെന്നു മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ കുടുംബങ്ങളിലേക്കു പച്ചക്കറിത്തൈകളും വിത്തുകളും നൽകി കാർഷിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയുമാണു പരിപാടിയുടെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിനു ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കാർഷികോത്സവ പരിപാടിയിൽ വിത്തുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →