ലണ്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും. നാലു വര്‍ഷത്തെ കരാറിന് ടെസ്റ്റ് ടീമിനെയാണു മക്കല്ലം പരിശീലിപ്പിക്കുക.ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കോച്ചാണു മക്കല്ലം. സീസണ്‍ അവസാനിക്കുന്നതോടെ മക്കല്ലം ചുമതലയേല്‍ക്കുമെന്ന് ഇം ണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 2004 മുതല്‍ 2016 വരെ 101 ടെസ്റ്റുകള്‍ കളിച്ച മക്കല്ലം 38.64 ശരാശരിയില്‍ 6453 റണ്ണെടുത്തു. ഇന്ത്യക്കെതിരേ നേടിയ 302 റണ്ണാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
2013 മുതല്‍ വിരമിക്കുന്നതു വരെ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിനെ നയിച്ചു. കോച്ചിങ് കരിയറില്‍ ആദ്യമായാണ് ടെസ്റ്റില്‍ കൈനോക്കുന്നത്. കരീബിയര്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സിന്റെ കോച്ചുമായി. 2015 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ വരെയെത്താന്‍ കാരണം മക്കല്ലത്തിന്റെ മികവാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗാനും മക്കല്ലവും തമ്മിലുള്ള സൗഹൃദവും അനുകൂല ഘടകമാണ്. മക്കലത്തെ ഏകപക്ഷീയാമായാണു തെരഞ്ഞെടുത്തതെന്ന് ഇ.സി.ബി. സെലക്ഷന്‍ പാനല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.