ധാരണാപത്രം ഒപ്പുവച്ചു

സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക മേഖലയിലെ സംയോജിത സമീപനം എന്ന വിഷയത്തിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ സാന്നിധ്യത്തിൽ ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ ഡോ. എൻ. വിജയകുമാർ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. യു.ജി. സ്റ്റഡീസ് ഡീൻ ഡോ. ആർ. ശ്രീലക്ഷ്മി, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ബിജുലാൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി ഡോ. എം.എസ്. സെലിൻ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →