മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി ഉദ്ഘാടനം മെയ് 11ന്

ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കാര്യാലയത്തിൽ പുതുതായി ആരംഭിക്കുന്ന മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മേയ് 11ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11നു നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിക്കും. വൈദ്യുതി മീറ്റർ ടെസ്റ്റിങ്, കറന്റ് ട്രാൻസ്ഫോർമർ, റിലേ ടെസ്റ്റിങ്, പ്രിസിഷൻ റെസിസ്റ്റൻസ് ബോക്സ് ഉപയോഗിച്ച് എർത്ത് ടെസ്റ്റർ, ഇൻസുലേഷൻ ടെസ്റ്റർ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →