തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിന് സംസ്ഥാന പോലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുളള അവകാശം കേന്ദ്ര സര്‍ക്കാരിനു മാത്രമാണെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. ‘പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല ‘ എന്ന സര്‍ട്ടിഫിക്കറ്റാവും ഇനിമുതല്‍ നല്‍കുക. അതും സംസ്ഥാനത്തിനകത്തുളള ജോലിക്കുമാത്രം.
500 രൂപ ഫീസടച്ച് അപേക്ഷ നല്കിയാല് ഉടന്‍ ബന്ധപ്പട്ട ഉദ്യോഗസ്ഥന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും അപേക്ഷകന്‍രെ പേരില്‍ ട്രാഫിക്ക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം കേസ് വവിരങ്ങളടങ്ങിയ കേസ് ഫയല്‍ നല്‍കും. തെറ്റായ വിവിരങ്ങളാണ് അപേക്ഷകന് നല്കുന്നതെങ്കില് സര്‍ട്ടിഫിക്കറ്റ് നിരസിക്കും.
പോലീസ് ക്ലിയറന്‍സ് ,പാസ്സ്പോർട്സ് വെരിഫിക്കേഷന് അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഡിഐജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ,ദേശീയ സുരക്ഷക്കു ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നും ഡിജിപി അനുല്കാന്ത് പറഞ്ഞിരുന്നു.

