പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ജനഗണമന. ഈ ചിത്രം ഏപ്രില്‍ 28ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി.
മികച്ച വിജയം നേടിയ സിനിമ 10 ദിവസത്തിനുള്ളില്‍ 55കോടി കളക്ഷനുമായി മുന്നേറുകായണ്.പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മലയാളം ത്രില്ലര്‍ ചിത്രമാണ് ജനഗണമന.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ക്വീന്‍’ ഫെയിം ഡിജോ ജോസ് ആന്റണിയാണ് ചിത്രം ഒരുക്കിയത്.ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജാ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരസു, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

