തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് വാങ്ങിയ മത്സ്യം കറിവച്ചുകഴിച്ച ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. . ഇയാളുടെ കുടുംബത്തിലെ നാല് പേർക്കാണ് യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയിൽ നിന്ന് വാങ്ങിയത്.
2022 മെയ് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് മീൻകറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകൾക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകൾക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേർക്കും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
അതിനിടെ ശനിയാഴ്ച വൈകുന്നേരം ബിജു മീൻ വാങ്ങിയ അതേ കടയിൽ നിന്ന് മീൻ വാങ്ങിയ മറ്റൊരാൾക്ക് ചൂര മീനിൽ നിന്ന് പുഴുവിനെ ലഭിച്ചരുന്നു. തുടർന്ന് കളക്ടറേറ്റിൽ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്

