കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള  തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി.ഡി.സി.എ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16. ഫോണ്‍ : 8078140525, 0469-2961525, 2785525.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →