കുളം നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുക്കുന്നതായി പരാതി

പട്ടിക്കാട്‌ : പട്ടിക്കാട്‌ പഞ്ചായത്തിലെ കിഴക്കേ കൂട്ടാലയില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുക്കുന്നതായി പരാതി. മീന്‍ വളര്‍ത്താന്‍ കുളം നിര്‍മിക്കുന്നതിനായി മണ്ണെടുക്കാന്‍ ജിയോളജി വകുപ്പു നല്‍കിയ പരാതിയുടെ മറവില്‍ പ്രതിദിനം അന്‍പതിലധികം ലോഡ്‌ കളിമണ്ണ്‌ കൊണ്ടുപോകുന്നതായിട്ടാണ്‌ ജില്ലാകളക്ടര്‍ക്കു നല്‍കിയ പാരതിയില്‍ പറയുന്നത്‌. പ്രദേശത്തെ കിണറുകള്‍ വറ്റി തുടങ്ങിയതിനെ തുടര്‍ന്നാണ്‌ നാട്ടുകാരുടെ പരാതി.

പ്രദേശത്തെ കളിമണ്‍ ഖനനം വേനലില്‍ കുടിവെളള ക്ഷാമവും മഴക്കാലത്ത്‌ വെളളക്കട്ടും ഉണ്ടാക്കുന്നുവെന്നും കാണിച്ച്‌ പഞ്ചായത്തംഗം സി.എസ്‌ ശ്രീജുവിന്റെ നേതൃത്വത്തിലാണ്‌ നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →