എടത്വാ : എടത്വാ തലവടിഭാഗത്ത് അലഞ്ഞുനടക്കുന്ന ഒരു തെരുവ് നായയുടെ തലയില്‍ പ്ലാസ്റ്റിക്ക് പാത്രം കുടുങ്ങി . നായയെ രക്ഷിക്കാനുളള ശ്രമം രണ്ടുദിവസമായിട്ടും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി ഭാഗത്തെ മൃഗസ്‌നേഹികള്‍ പാത്രം ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും നായ പിടി കൊടുക്കാതെ മാറുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത മെമ്പര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ തലവടി വെറ്റിനറി സര്‍ജന്‍ ഡോ. വിഷ്‌ണു വി നായര്‍, പാമ്പുപിടുത്തക്കാരന്‍ പ്രജീഷ് ചക്കുളം, ബിനുഎംജി, സജികുമാര്‍ എന്നിവര്‍ നായയെ പിന്തുടരുകയാണ് നായയെ പിടിക്കാനുളള ശ്രമത്തില്‍ പ്രജീഷിന് പരിക്കേല്‍ക്കുകയും ചെയ്‌തു. രാത്രികാലങ്ങളില്‍ നായ കാട്ടിനുളളില്‍ മറയുന്നതിനാല്‍ പിടികൂടാനുളള ശ്രമം വിഫലമാവുകയാണ്

