എല്‍.ഐ.സി. ഐ.പി.ഒ: ആങ്കര്‍ നിക്ഷേപകരില്‍നിന്ന് 5000 കോടി സമാഹരിച്ചു

ന്യൂഡല്‍ഹി: മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍.ഐ.സി. 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപകര്‍ സ്വന്തമാക്കിയത്.5.92 കോടിയില്‍ 4.2 കോടി ഓഹരികളും (71 ശതമാനം) സ്വന്തമാക്കിയത് ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ്. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍, എസ്.ബി.ഐ. മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ആക്സിസ് മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, യു.ടി.ഐ. മ്യൂച്വല്‍ ഫണ്ട് തുടങ്ങി 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളാണ് ഐപിഒയില്‍ നിക്ഷേപം നടത്തിയത്.വിദേശ കമ്പനികളില്‍ ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട്‌ ബോല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്മെന്റ്, എല്‍എല്‍സി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, സൊസൈറ്റി ജനറല്‍, ഇന്‍വെസ്‌കോ ഇന്ത്യ, സെന്റ് ക്യാപിറ്റല്‍ ഫണ്ട് തുടങ്ങിയ മാര്‍ക്വീ നിക്ഷേപകരും ഐ.പി.ഒയില്‍ പങ്കെടുത്തു.

4 മുതല്‍ 9 വരെയാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഐ.പി.ഒ. നടത്തുന്നത്. 22.13 കോടി ഓഹരികളില്‍ നിന്നായി 21,000 കോടി രൂപയാണ് ഐ.പി.ഒയിലൂടെ എല്‍.ഐ.സി. സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ്. 17ന് എല്‍.ഐ.സി. ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍.ഐ.സിയുടെ 3.5 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ എക്കാലത്തെയും വലിയ ഐ.പി.ഒയാണിത്.2021ല്‍ പേടിഎമ്മിന്റെ 18,300 കോടി രൂപയുടെ ഐ.പി.ഒയും, 2010 ല്‍ കോള്‍ ഇന്ത്യയുടെ 15,200 കോടി രൂപയുടെ ഐ.പി.ഒയുമാണ് ഇതിനുമുമ്പത്തെ ഉയര്‍ന്ന റെക്കോര്‍ഡുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →