കാസര്‍കോട് : കാസര്‍കോട് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ലാ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുളളവര്‍ക്കും സമാന ലക്ഷണങ്ങള്‍ ഉണ്ട് .51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുളളത്.
കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നാലുപേര്‍ക്ക് ഷിഗല്ല
