കോട്ടയം: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ജില്ലാ തല ആഘോഷ വേദിയുടെ പൂമുഖത്ത് സെൽഫി പൂരം. നാഗമ്പടത്തെ
എൻ്റെ കേരളംമെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ , ഹൗസ് ബോട്ട് എന്നിവയുടെ കൂറ്റൻ ചിത്രങ്ങൾ പശ്ചാത്തലമാക്കി സെൽഫിയും ഫോട്ടോയും എടുക്കാൻ ആവേശപ്പെടുന്നത് കൗതുക കാഴ്ചയാണ്. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാം തീം പവലിയനും ഫോട്ടോ ഷൂട്ട് കേന്ദ്രങ്ങളായി. ശീതള ഛായ നിറഞ്ഞ പവലിയനിലെ ആമ്പൽക്കുളവും നെൽപ്പാടവും ഓലക്കുടിലും സമ്മാനിക്കുന്ന നവ്യാനുഭൂതി മൊബൈൽ ക്യാമറയിൽ പകർത്തി സായൂജ്യമടയുന്നവരിലേറെയും യുവജനങ്ങളാണ്. വാക്ക് വേയിലൂടെ നടന്ന്വ്യത്യസ്തമായ ടൂറിസം അനുഭവങ്ങള്‍ ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ ഈ പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തി സന്ദർശകർക്ക് അറിവിൻ്റെ ലോകം തുറക്കുന്നഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയനും സെൽഫി പ്രേമികളുടെ തിരക്കിലാണ്.