ചങ്ങനാശ്ശേരി താലൂക്കിൽ 34 കുടുംബങ്ങൾക്ക് പട്ടയം നൽകി വില്ലേജ്തല ജനകീയ സമതികൾ ശക്തിപ്പെടുത്തും – മന്ത്രി കെ.രാജൻ

കോട്ടയം: റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള വില്ലേജ്തല ജനകീയ സമതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. 
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും മാടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ ജോബ് മൈക്കിൾ  എം.എൽ. എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല  ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ എന്നിവർ സംസാരിച്ചു. 

ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, സൈന തോമസ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. ബിൻസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ എസ് പിള്ള, പൊതുപ്രവർത്തകരായ ജെയിംസ് വർഗീസ്, എം ആർ രഘുദാസ്, എം എം മാത്യു മുളവന, ലിനു ജോബ് തുടങ്ങിയവർ സംബന്ധിച്ചു. മാടപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്ഥലത്ത്  44 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വില്ലേജ് ഓഫീ സ് കെട്ടിടം നിർമ്മിക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →