തൃശൂര്‍ : കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ വിടവാങ്ങി. ഒന്നര വര്‍ഷം മുമ്പ് വനം വകുപ്പിന് കൈമാറിയിട്ടും കൊണ്ടുപോവാതെ തൃശൂരില്‍ത്തന്നെ നിര്‍ത്തിയിരിക്കകുയായിരുന്നു. ആനപ്രേമിയായ ഡേവിസിന്റെ ഉടമസ്ഥതയിലായിരുന്നുകുട്ടിശങ്കരന്‍. ഡേവിസ് മരിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥാവകാശം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു.
ആനയെ ഏറ്റെടുക്കാന്‍ ട്രസ്‌റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിച്ചിരുന്നില്ല. അതോടെ് 68 വയസായ ആനയെ വനംവകുപ്പിന് നല്‍കാന്‍ ഡേവിസിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. അപേക്ഷ ലഭിച്ച് ഉടന്‍തന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ ഉത്തരവിറക്കി. പുതിയ നിയമ പ്രകാരം ആനയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികള്‍ക്ക കൈമാറാന്‍ സാധിക്കാതത്തിനാലാണ് വനം വകുപ്പുുതന്നെ ആനയെ ഏറ്റെടുത്തത്. ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു.
തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉത്സവ പറമ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു കുട്ടിശങ്കരന്‍. യുപിയില്‍ നിന്ന് 1979 ലാണ് കുട്ടിശങ്കരന്‍ കേരളത്തിലെത്തിയത്. 1987 ല്‍ ഡേവിഡ് കുട്ടിശങ്കരനെ സ്വന്തമാക്കി. വനം വകുപ്പിന് സമ്മാനിച്ച ശേഷവും കുട്ടിശങ്കരനെ പോറ്റിയിരുന്നത് പഴയ ഉടമ തന്നെയായിരുന്നു. പ്രതിമാസം 50,000രൂപ ചെലവിട്ടാണ് ആനയെ പരിപാലിച്ചിരുന്നത്. കോവിഡ് ഇടവേളക്കുശേഷം തൃശൂര്‍ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയുണ്ടായ കുട്ടിശങ്കരന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് തിരുവമ്പാടിയും ആനപ്രേമികളും

