റീബില്‍ഡ് കേരള ഇനീഷേറ്റീവിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ നിര്‍മിക്കുന്ന നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം-കടുമീന്‍ചിറ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് അത്തിക്കയത്ത് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആവും. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
അത്തിക്കയം-കടുമീന്‍ചിറ റോഡ് ഉദ്ഘാടനം 29ന്
