ഓങ്കല്‍ ദൃശ്യ-കലാ ക്യാമ്പിന് ഏപ്രിൽ 27ന് തുടക്കം

വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ആദിവാസി വനസംരക്ഷണ സമിതിയില്‍  ഏപ്രില്‍ 27 മുതല്‍ മെയ് 01 വരെ കേരള വനം വകുപ്പ് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് ഒരുക്കുന്നു. സംസ്ഥാന വനവികസന ഏജന്‍സി (എസ് എഫ് ഡി എ) യുടെ നേതൃത്വത്തില്‍ വാഴച്ചാല്‍ എഫ് ഡി എ സംഘടിപ്പിക്കുന്ന ക്യാമ്പ് നയിക്കുന്നത് കലാകാരന്‍മാരുടെ കൂട്ടായ്മയായ ട്രസ് പാസേഴ്‌സ് ആണ്. ഓങ്കല്‍ എന്നാണ് ദൃശ്യ-കലാ ക്യാമ്പിന് നല്‍കിയിരിക്കുന്ന പേര്. കാടര്‍ ജനതയുടെ ഗോത്ര ഭാഷയില്‍ മലമുഴക്കി വേഴാമ്പലിനെയാണ് ഓങ്കല്‍ എന്ന് വിളിക്കുന്നത്. കലയുടെ ലോകത്തേക്ക് കുട്ടികള്‍ക്ക് മലമുഴക്കി വേഴാമ്പലിനെ പോലെ ചിറകടിച്ച് പറന്നുയരുവാന്‍ ഓങ്കല്‍ വേദിയൊരുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →