ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആദ്യ റൗണ്ടില്‍ സിന്ധു, സൈന ജയിച്ചു

മനില: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവിനും സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും ആദ്യ റൗണ്ടില്‍ ജയം. ലക്ഷ്യസെന്നും സായ് പ്രണീതും ആദ്യറൗണ്ടില്‍ പുറത്ത്.വനിതാ വിഭാഗത്തില്‍ രണ്ടുവട്ടം ഒളിമ്പിക്സ് മെഡല്‍ ജേത്രിയായ പി.വി. സിന്ധു ചൈനീസ് തായ്പേയിയുടെ യു പോയുടെ വെല്ലുവിളി അതിജീവിച്ചാണ് അടുത്ത റൗണ്ടിലെത്തിയത്. സ്‌കോര്‍: 18-21, 27-25, 21-19. ദക്ഷിണ കൊറിയയുടെ സിം യൂജിന്നിനെയാണു സൈന കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 21-15, 17-21, 21-13. പുരുഷവിഭാഗത്തില്‍ സായ് പ്രണീത് ഇന്തോനീഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയോട് 17-21, 13-21 നു തോറ്റു. ലക്ഷ്യ സെന്നിനു ചൈനയുടെ ലി ഷി ഫെങ് വഴിമുടക്കിയായി. സ്‌കോര്‍: 21-12, 10-21, 19-21. കെ. ശ്രീകാന്ത് മലേഷ്യയുടെ സെ യങ്ങിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്കു മുന്നേറി. സ്‌കോര്‍: 22-20, 21-15.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →