കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം, നടത്തിപ്പ് എന്നിവ വിലയിരുത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10:30 ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സന്ദർശിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും.
പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും പാലക്കാട് കളക്ടറേറ്റിലെ യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.
നിയമസഭാ സമിതി പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിക്കും
