അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോ ഫെയർ മീറ്റർ എന്നിവയുടെ മുദ്ര പതിപ്പിക്കാൻ കുടിശിക വന്നവർക്കായി ലീഗൽ മെട്രോളജി താലൂക്ക് തലങ്ങളിൽ നടത്തുന്ന അദാലത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. മദ്ധ്യമേഖല ജോയിൻ്റ് കൺട്രോളർ ജെ.സി. ജീസൺ അധ്വക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി കൺട്രോളർ എസ്.വി. മനോജ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സപ്ലൈ ഓഫീസർ പി.ആർ.ശാന്തി, ഡെപ്യൂട്ടി കൺട്രോളർമാരായ ബി.ഐ.സൈലാസ്, സുജാ ജോസഫ്, കെ.ഡി.നിഷാദ്, അസിസ്റ്റന്റ് കൺട്രോളർ കെ.എം മുഹമ്മദ് ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
ലീഗൽ മെട്രോളജി കുടിശിക അദാലത്ത് ; ജില്ലാതല ഉദ്ഘാടനം
