യുവതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതപ്പെടുത്തി

തേഞ്ഞിപ്പാലം : അമിത വേഗതയില്‍ കാറോടിച്ചത്‌ ചോദ്യം ചെയ്‌തതിന്‌ ഇരുചക്ര വാഹന യാത്രക്കാരികളായ സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൂടി ചേര്‍ത്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എംപി മന്‍സിലില്‍ അസ്‌ന കെ.അസീസ്‌, ഹംന കെ.അസീസ്‌ എന്നിവരെയാണ്‌ മുസ്ലീംലീഗ്‌ തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സി.എച്ച്‌ മുഹമ്മദ്‌ ഹാജിയുടെ മകന്‍ സിഎച്ച്‌ ഇബ്രാഹിം ഷമീര്‍ മര്‍ദ്ദിച്ചത്‌.

കോഴിക്കോടുനിന്ന്‌ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് വരികയായിരുന്ന ഇരുവരെയും ദേശീയ പാതയില്‍ വച്ച്‌ ഇബ്രാഹിം ഷമീര്‍ ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയിലാണ്‌ ഷബീര്‍ കാര്‍ ഓടിച്ചത്‌. ഇത്‌ ചോദ്യം ചെയ്‌തതോടെ സ്‌കൂട്ടറിനെ വിലങ്ങിട്ട്‌ കാറില്‍ നിന്നിറങ്ങിയ ഷബീര്‍ യുവതികളുടെ മുഖത്ത്‌ നിരവധി തവണ അടിച്ചു. യാത്രക്കാരില്‍ ഒരാള്‍ ഇത്‌ വീഡിയോ എടുത്ത്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പോലീസ്‌ പ്രതിക്കെതിരെ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തുകയും ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്‌തത്‌ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ വീണ്ടും യുവതികളുടെ വീട്ടിലെത്തി തേഞ്ഞിപ്പാലം പോലീസ്‌ മൊഴിയെടുക്കുകുയും ജാമ്യമില്ലാത്ത വകുപ്പു ചേര്‍ക്കുകയുമായിരുന്നു. അന്വേഷണം എസ്‌ഐയില്‍ നിന്ന്‌ സിഐ ഏറ്റെടുക്കുകുയും ചെയ്‌തു. വനിതാ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →