ആലപ്പുഴ: കേരള ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളുടെ കാഴ്ച്ചയൊരുക്കി ഫോട്ടോ വണ്ടി ജില്ലയിലെത്തി. ആലപ്പുഴ നഗര ചത്വരത്തില്‍ ഒളിമ്പിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വണ്ടി സ്വീകരിച്ചു. ജില്ലയിലെ പര്യടനം എച്ച്. സലാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു.
ഒളിമ്പിക് അസ്സോസിയേഷന്‍ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി സോജി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളായ എസ്. വിനോദ്, നിമ്മി അലക്‌സാണ്ടര്‍, ആര്‍. ബിജുരാജ്, കെ.എ വിജയകുമാര്‍, റോണി മാത്യു, വിമല്‍ പക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് ഒന്നു മുതല്‍ പത്ത് വരെയാണ് വിവിധ ജില്ലകളിലായി കേരള ഗെയിംസ് നടക്കുന്നത്. ജില്ലയില്‍ നിന്ന് 560 കായികതാരങ്ങള്‍ പങ്കെടുക്കും.