സി.ഡി.എസ് സംരംഭകത്വ ഗ്രൂപ്പ് നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബ് വിപണിയില്‍

ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. സംരംഭകത്വ യൂണിറ്റായ എവര്‍ഷൈന്‍ ഗ്രൂപ്പ് നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബിന്റെ പ്രദര്‍ശനവും ആദ്യ വില്‍പനയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷയായി. 

കെ.കെ. കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍ എല്‍.ഇ.ഡി. ബള്‍ബ് ഏറ്റുവാങ്ങി. സ്ട്രീറ്റ് ലൈറ്റ് ബള്‍ബിന്റെ വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പദ്മം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി. അജിത ഏറ്റുവാങ്ങി. സംരംഭക ഗ്രൂപ്പ് സബ്‌സിഡിയുടെ വിതരണോദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത് കോനാട്ട്, ബാബുക്കുട്ടന്‍, ബി. സലിം, സെക്രട്ടറി എസ്. ഷാജി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആലീസ് വിജയന്‍, ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ദുര്‍ഗാദാസ്, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →