പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

കട്ടപ്പന (ഇടുക്കി): ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിൻസി ഗർഭിണിയാണ്. അതിനാൽ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്തിരുന്നത്.

രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ വന്നിടിക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാ നായില്ല. ഉച്ചയോടെ ഷിബു മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →