ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാരില്‍ കണ്ണുനട്ട് സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി വ്യവസായം. നിലവില്‍ 150 ശതമാനമാണു സ്‌കോട്ടിഷ് വിസ്‌കിക്ക് നികുതി ചുമത്തുന്നത്. സ്വതന്ത്ര വ്യാപാര കരാറിന്റെ പിന്‍ബലത്തോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 7650 കോടി ഡോളറിന്റെ ഇടപാട് നടത്താമെന്നാണു ബ്രിട്ടന്റെ പ്രതീക്ഷ. ലോകത്ത് വിസ്‌കി കുടിക്കുന്നവരില്‍ വലിയ ശതമാനവും ഇന്ത്യയിലാണ്. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ സ്‌കോട്ട് വിസ്‌കിയുടെ പ്രാതിനിധ്യം രണ്ട് ശതമാനം മാത്രം. ഇറക്കുമതി നിയന്ത്രണങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍നിന്ന് അകറ്റിയിരുന്നതെന്നു സ്‌കോട്ട് വിസ്‌കി അസോസിയേഷന്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ നവംബറില്‍ നിലവില്‍വരുമെന്നാണു പ്രതീക്ഷ. മൂന്നാം ഘട്ട ചര്‍ച്ച അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ്. ഇന്ത്യയില്‍നിന്നു കൂടുതല്‍ മരുന്നുകള്‍ യു.കെയിലേക്കു കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കു കൂടുതല്‍ വിസയും അനുവദിക്കുമെന്നാണു സൂചന.
ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാരില്‍ കണ്ണുനട്ട് സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി വ്യവസായം
