ബ്യൂട്ടൈൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടൈൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മേലൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്.2022ഏപ്രിൽ 22 വെള്ളിയാഴ്ച രാവിലെ സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോൾ പൊട്ടിത്തെറിച്ചുവെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

സിഗററ്റ് ലൈറ്ററിലടക്കം നിറയ്ക്കുന്ന ഗ്യാസാണ് ബ്യൂട്ടൈൻ ഗ്യാസ്. അതിനുവേണ്ടിയാണ് സിലിണ്ടർ സൂക്ഷിച്ചിരുന്നത്. അതിസമ്മർദ്ദത്തിൽ വാതകം ചെറിയ സിലിണ്ടറിലാണ് സൂക്ഷിക്കാറുള്ളത്. സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അനിൽകുമാറിന്റെ മുഖം ചിതറിയ അവസ്ഥയിലായിരുന്നു.

അനിൽകുമാറിന് കുടുംബാംഗങ്ങളുമായി നേരത്തെ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുടുംബ പ്രശ്നമല്ലാതെ ഇയാൾക്ക് മറ്റുപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →